അലനല്ലൂര്‍: ലോക കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ രക്ഷിതാക്ക ള്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണ ക്ലാസും കൈകഴുകല്‍ രീതിയുടെ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. കൈക ഴുകല്‍ എങ്ങനെ വേണമെന്നും അതിന്റെ പ്രാധാന്യവും വിശദീ കരിച്ച് ഹെഡ്മാസ്റ്റര്‍ പി യൂസഫ് ക്ലാസ് എടുത്തു.പ്രായോഗിക ക്ലാ സിന് ഹെല്‍ത്ത് ക്ലബ്ബ് അംഗം സുജിത്ത് മാസ്റ്റര്‍ നേതൃത്വം നല്‍കി. രോഗ പ്രതിരോധത്തില്‍ ശരിയായ രീതിയിലുള്ള കൈകഴുകലി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഈ പ്രവര്‍ത്തനം സഹായക മായി.ഷമീര്‍ തോണിക്കര, പി. ജിതേഷ്, എന്‍. കെ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.