അഗളി: ഐടിഡിപിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ നടത്തി യ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സമാപിച്ചു.എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി വിവിധ പരിപാടികള്‍ നടത്തി.ഊരുകളിലും സ്ഥാപനങ്ങളിലും ശുചീകരണ വും എക്‌സൈസിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധ വല്‍ക്കരണവും നടത്തി.പട്ടിമാളം,പുതൂര്‍ ഊരുകളില്‍ ഗോത്ര ജീവി ക സംഘം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ വിതരണം ചെ യ്തു.ഇരുള ഭാഷയില്‍ അട്ടപ്പാടിയെ കുറിച്ച് പാട്ടെഴുതി ആലപിച്ചു വീ ഡിയോ ആല്‍ബം പുറത്തിറക്കിയ നാടന്‍പാട്ട് കലാകാരന്‍ മുരളി രങ്കനെ ആദരിച്ചു.ഷോളയൂര്‍ ടിഇഒ രാഹുല്‍ നായര്‍,അഗളി ടിഇഒ പ്രിന്‍സ് റേഷിദ്,മുഹമ്മദ്,സിഡബ്ല്യുഎസ്മാര്‍,ഓവര്‍സിയര്‍,ട്രൈബല്‍ പ്രമോട്ടോഴ്‌സ്,ഫെസിലിറ്റേറ്റര്‍,ഹോസ്റ്റല്‍ വാര്‍ഡന്‍,ഐടിഡിപി ജീ വനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.അഗളിയില്‍ ഘോഷയാത്ര യും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!