അലനല്ലൂര്‍∙ ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് 10-ാ സംസ്ഥാന സമ്മേളനത്തിന്റെ എടത്തനാട്ടുകര സൗ ത്ത് മണ്ഡലം പ്രചാരണ സമ്മേളനം നാളെ വൈകുന്നേരം 4.30 അലന ല്ലൂര്‍ ചന്തപ്പടിയില്‍ നടക്കും. കെഎന്‍എം സംസ്ഥാന വൈസ് പ്രസി ഡന്റ് പി.പി. ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ഇ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. മണ്ഡലം ട്രഷറര്‍ വി. മുഹമ്മദ് മൗലവി ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കും. ഐഎസ്എം സംസ്ഥാന കമ്മിറ്റി അംഗം ആദില്‍ അത്വീഫ് സ്വലാഹി പ്രമേയ വിശദീകരണവും, ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണവും നടത്തും. നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി ഓരോ മഹല്ലിലും 5 സ്ഥലങ്ങളിലായി അയല്‍ക്കൂട്ട സംഘമങ്ങളും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലലും നടത്തുമെന്നും സ്വാഗത സംഘം ചെയര്‍മാന്‍ ഇ. അബുദു റഹ്മാന്‍, കണ്‍വീനര്‍ ഹംസ കള്ളിവളപ്പില്‍. വൈസ് ചെയര്‍മാന്‍മാരയ പി.പി. കുഞ്ഞിമൊയ്തീന്‍, വി.ടി.ഹംസ, പബ്ലിസിറ്റി കണ്‍വീനര്‍ പി. മുസ്തഫ, കെ. സക്കീര്‍ ഹുസൈന്‍ അന്‍സാരി എന്നിവര്‍ പറഞ്ഞു