പാലക്കാട്: ബാലസൗഹൃദ – ലഹരി വിമുക്ത കേരളത്തിനായ് പാല ക്കാട് ചൈൽഡ് വെൽഫെർ കമ്മിറ്റിയുടെ “സുരക്ഷിത ഭാവിയിലേ ക്ക്” പദ്ധതിയുടെ ഉദ്ഘാടനവും ആസാദി കാ അമൃത് മഹോത്സവി ന്റെ ഭാഗമായി ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടി കൾക്കായി പഴമയിലെ പെരുമ ആശയത്തിൽ സംഘടിപ്പിച്ച വർ ണോത്സവ് പരിപാടിയിൽ പങ്കെടുത്തവർക്കും ഐ.ടി.ഐ പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫി ക്കറ്റ് വിതരണവും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ ഹിച്ചു. സുരക്ഷിത ഭാവിക്കായി ലഹരിയെ എതിർക്കണമെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.
പരിപാടിയിൽ ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, പാലക്കാട് വുമൺ ആൻഡ് ചിൽഡ്രൻസ് ഹോം, പാലക്കാട് ഓർഫനേജ് എന്നി വിടങ്ങളിലെ കുട്ടികളുടെ കരകൗശല വസ്തുക്കളും പെയിന്റിങു കളും പ്രദർശിപ്പിച്ചു. പാലക്കാട് ചിൽഡ്രൻസ് ഹോമിലെ ആർ. രാജ്കുമാർ, ഗവ മഹിളാ മന്ദിരത്തിലെ ഇ.യു വീണാ എന്നീ വിദ്യാർ ഥികളാണ് ഐ.ടി.ഐ പരീക്ഷയിൽ ഉന്നത വിജയം നേടിയത്.
ജില്ലാ കലക്ടർ മൃൺമയി ജോഷി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാബിറ ടീച്ചർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത, പാലക്കാട് ജെ.ജെ.ബി അംഗം കെ.ജി മരിയ ജെറാൾഡ്, പാലക്കാട് ചന്ദ്രനഗർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി. ജയകൃഷ്ണൻ, പാലക്കാട് ഗവ. ചിൽഡ്ര ൻസ് ഹോം സൂപ്രണ്ട് എം.ടി ടിൻസി, പാലക്കാട് ഓർഫനേജ് മാനേജ ർ എൻ.പി മുഹമ്മദ് അഷറഫ്, ദാക്ഷായനി ബാലശ്രമം സെക്രട്ടറി മാധവകുമാർ, ചന്ദ്രനഗർ ഡിവൈൻ പ്രൊവിഡൻസ് ഹോം അൽ ഫോൻസ എന്നിവർ പങ്കെടുത്തു.