കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വ ത്തില്‍ അരക്കുപറമ്പന്‍ അസീസിന്റെ ചികിത്സക്കായി സമാഹരി ച്ച തുക കൈമാറി.കുടുംബത്തിന് വേണ്ടി ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനനി ല്‍ നിന്നും വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഏറ്റുവാങ്ങി.വിവിധ അസുഖങ്ങളെ തുടര്‍ന്ന് നാല് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേ ഹത്തിന് വീണ്ടും ഒരു ശസ്ത്രക്രിയ കൂടി ആവശ്യമായി വന്നിരിക്കു കയാണ്.ഈ സാഹചര്യത്തിലാണ് സന്തോഷ് ലൈബ്രറി ഇടപെട്ട് ധനസമാഹരണം നടത്തിയത്.ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി.സെക്രട്ടറി എം ചന്ദ്രദാസന്‍,കെ രാമകൃഷ്ണന്‍, വിപിന്‍, എ.ഷൗക്കത്തലി,കെ ഹരിദാസ്,സി ശങ്കരന്‍,ഭാരതി ശ്രീധര്‍, കെ വിജയലക്ഷ്മി,എ ഹുസൈന്‍,കെ വി ശിവശങ്കരന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!