പാലക്കാട്: ജില്ലയിലെ മുഴുവന്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ക്കും ഉത്സവ ബത്ത അടിയന്തിരമായി അനുവദിക്കണമെന്ന് ആള്‍ കേരള അക്വാകള്‍ച്ചര്‍ പ്രമോട്ടേഴ്‌സ് യൂണിയന്‍ ജില്ലാ ജനറല്‍ ബോഡി യോ ഗം ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാര്‍ താത്കാലിക ജീവനക്കാര്‍, ദിവസ വേതനക്കാര്‍ തുടങ്ങിയവര്‍ക്ക് ഉത്സവ ബത്ത അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.വിവിധ വകുപ്പുകളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. എന്നാ ല്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ക്ക് ഈ വര്‍ഷം ബത്ത നിഷേധിച്ചിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഭാഗീ കമായാണ് അനുവദിച്ചതും.എന്നാല്‍ സംസ്ഥാനത്തെ ചില ജില്ലകളി ല്‍ അനുവദിക്കുകയും പാലക്കാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ അനു വദിക്കാതിരിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോ ഗം ചൂണ്ടിക്കാട്ടി.മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.പാലക്കാട് സി ഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന യോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. യൂണി യന്‍ ജില്ലാ സെക്രട്ടറി എം ഹരിദാസ് അധ്യക്ഷനായി.എസ് അരവി ന്ദാക്ഷന്‍,കെ കൃഷ്ണദാസ്,കെ വിജയകുമാര്‍,സെറീന,കെ മുരളി, വിനോദ് എന്നിവര്‍ സംസാരിച്ചു.