കുമരംപുത്തൂര്‍:സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്‍.മണികണ്ഠനെ പ്രസിഡന്റായും രമേഷ് നാവായത്തിനെ വൈ സ് പ്രസിഡന്റായും തെരഞ്ഞെടുത്തു.പി കൃഷ്ണകുമാര്‍,എ.കെ അബ്ദുല്‍ അസീസ്,സി.മുഹമ്മദ് ഷനൂബ്,എം.അബ്ദുള്‍ നാസര്‍, എ.രാമകൃഷ്ണന്,ടി.ഉസ്മാന്,കെ.ഗോപാലകൃഷ്ണന്,കെ.സുരേഷ് ബാ ബു,ലിജ രാജ്,കെ പി റീന,കെ.ഐഷാബി എന്നിവര്‍ ഭരണസമിതി അംഗങ്ങളാണ്.സഹകരണ സംഘം യൂണിറ്റ് ഇന്‍സ്പെക്ടര്‍ താജുദ്ദീന് വരണാധികാരിയായിരുന്നു.ഇതാദ്യമായാണ് ബാങ്ക് തെരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. വിജയ ത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുമരംപുത്തൂര്‍ പ്രകടനവും പൊതു യോഗവും നടത്തി.സിപിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ് കുമാര്‍,ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം,ബാങ്ക് മുന്‍ പ്രസിഡന്റ് എസ് ആര് ഹബീബുള്ള എന്നിവര്‍ സംസാരിച്ചു.