മണ്ണാര്‍ക്കാട്: കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ മസ്റ്ററിങ് സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സര്‍വീസ് പെ ന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ വാങ്ങുന്ന 80 വയസിന് മുകളില്‍ പ്രായ മുള്ള കിടപ്പുരോഗികളായവര്‍ക്കാണ് സേവനം ലഭിക്കുക. ട്രഷറിയി ല്‍ നേരിട്ട് ഹജരായോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍, ുീേെശിളീ ആപ്പ് വഴിയോ മസ്റ്ററിങ് ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. 80 വയസ് കഴിഞ്ഞിട്ടും മസ്റ്ററിങ് നടത്താത്തവരുടെ പെന്‍ഷന്‍ നിര്‍ത്തലാക്കു ന്നത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നപക്ഷം പെന്‍ഷണര്‍ക്ക് ട്രഷറിയില്‍ ഫോണ്‍, ഇ-മെയില്‍ വഴി മസ്റ്ററിങ് സേവനം ആവശ്യ പ്പെടാം. കാലതാമസം വരുത്താതെ തന്നെ മസ്റ്ററിങ് നടത്തുന്ന തി നുള്ള നടപടികള്‍ അതത് ട്രഷറികള്‍ വഴി സ്വീകരിക്കാന്‍ ഉദ്യോ ഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവര്‍ ക്ക് ഈ സൗകര്യം ലഭ്യമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!