മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാപാര -വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ലൈസ ന്‍സ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സിനിമാ തിയറ്ററുകള്‍ ഉള്‍പ്പെ ടെയുള്ള സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമാണ്. പ്രളയവും കോവിഡും ഉള്‍പ്പെടെ സൃഷ്ടിച്ച പ്രതിസന്ധികള്‍ പരിഗണിച്ചാണ് തീരുമാനം. 2018 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യഥാസമയം ലൈസന്‍സ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് പിഴ ഒഴിവാ ക്കി, ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി സമിതി മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ചാണ് തീരുമാനം. വ്യാപാരി സമൂഹ ത്തോട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടരുന്ന കരുത ലിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!