മണ്ണാര്‍ക്കാട്: ടിപ്പര്‍ ഉടമകളും ഡ്രൈവര്‍മാരും നടത്തിയ മണ്ണാര്‍ക്കാ ട് താലൂക്ക് ഓഫീസ് മാര്‍ച്ചിനിടെ ഭൂരേഖ തഹസില്‍ദാര്‍ക്ക് നേരെ യുണ്ടായ ഭീഷണിക്കെതിരെ മണ്ണാര്‍ക്കാട് റെവന്യു സ്റ്റാഫ് വെല്‍ ഫയര്‍ കമ്മിറ്റി രംഗത്ത്.നിയമാനുസൃതം ജോലി ചെയ്യുന്ന തഹസി ല്‍ദാര്‍ അടക്കമുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭൂരേഖ തഹസില്‍ദാരെ അപായപ്പെടുത്തുമെന്ന് പരസ്യമായി ഭീഷണി മുഴ ക്കുകയും ചെയ്ത ടിപ്പര്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസി യേഷന്‍ പ്രസിഡന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെ ന്ന് റെവന്യു വെല്‍ഫയര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിലു ള്ള കേരള മൈന്‍സ് ആന്‍ഡ് മിനറല്‍സ് നിയമത്തിലെ വകുപ്പുക ളും ചട്ടങ്ങളും അനുസരിച്ചാണ് റെവന്യു ജീവനക്കാര്‍ ഭൂരേഖ തഹ സില്‍ദാരുടെ നേതൃത്വത്തില്‍ അനധികൃത മണ്ണെടുപ്പ്,അനധികൃത ക്വാറി പ്രവര്‍ത്തനത്തിനെതിരെ നടപടി സ്വീകരിച്ച് വരുന്നത്. ശക്തമായി തന്നെ ഇത് തുടര്‍ന്ന് പോകുന്നതിനും ഭൂരേഖ തഹസി ല്‍ദാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതിനും യോഗം തീരുമാനി ച്ചു.ഡെപ്യുട്ടി തഹസില്‍ദാര്‍ കെ.രാമന്‍കുട്ടി അധ്യക്ഷനായി. മനോ ജ്,സഹീര്‍,മണികണ്ഠന്‍,പ്രസാദ്,ടി.സി വിനോദ്,കിരണ്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി അബു സലീം സ്വാഗതവും ഉസ്മാന്‍ കരിമ്പന ക്കല്‍ നന്ദിയും പറഞ്ഞു.