തിരുവനന്തപുരം: കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ ഡ് റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകള്‍ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകര ണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.സംസ്ഥാനത്തെ വി വിധ സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പ എടുത്ത ശേഷം ഗുരുത രമായ അസുഖം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്തവര്‍ക്കാ ണ് ബോര്‍ഡില്‍ നിന്നും ധനസഹായം ലഭിക്കുന്നത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 16,105 അപേക്ഷകളിലായി 137.07 കോടി രൂപ ബോര്‍ഡില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചി ട്ടുണ്ട്. ഇതിനു പുറമെ, അംഗ സംഘങ്ങളുടെ പുനരുദ്ധാരണ വായ്പാ പദ്ധതി പ്രകാരം 26 സഹകരണ സംഘങ്ങള്‍ക്കായി 24.48 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇതില്‍, തൃശൂരിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച 10 കോടിയും ഉള്‍പ്പെടു ന്നു.റിസ്‌ക്ഫണ്ട് മരണാനന്തര ധനസഹായം രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിനു ചികിത്സാ ധനസഹായം ഒരു ലക്ഷത്തില്‍ നിന്ന് 1.25 ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനി ച്ച് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വായ്പക്കാരന്‍ ഇതര സംഘങ്ങളില്‍ നിന്നോ ഒരു സംഘത്തില്‍ നിന്നോ എടുക്കുന്ന എല്ലാ വായ്പകളിലുമായി അനുവദിച്ചു പോരുന്ന മരണാനന്തര ധനസഹായം അഞ്ച് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.