പാലക്കാട്: ഓണം പ്രമാണിച്ച് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണമേ ന്മ പരിശോധന ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറി യിച്ചു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ആറു വരെ ജില്ലയിലെ നിയോ ജകമണ്ഡലാടിസ്ഥാനത്തില്‍ വിപണിയിലെ പാല്‍, ഭക്ഷ്യ എണ്ണ, ബേ ക്കറി പദാര്‍ത്ഥങ്ങളുടെ പരിശോധനകള്‍ നടത്തും. ജില്ലയിലെ വാള യാര്‍, മീനാക്ഷിപുരം ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെ സഞ്ചരിക്കുന്ന പരിശോധന ലാബ് അടക്ക മുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി പരിശോധന നടത്തുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.