അലനല്ലൂര്‍:എടത്തനാട്ടുകര ടി.എ. എം.യു.പി.സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.സ്‌കൂള്‍ മനേജര്‍ പി. അബൂബക്കര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

പി.ടി.എ.പ്രസിഡണ്ട് എം.കെ. യാക്കൂബ് അധ്യ ക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹവില്‍ദാര്‍ പി.അബ്ദുല്‍ ഹമീദ് മുഖ്യാ തിഥിയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ലൈല ഷാജഹാന്‍, പി.ജിഷ, ഹെഡ് മാസ്റ്റര്‍ ടി.പി. സഷീര്‍ മാസ്റ്റര്‍, മുന്‍ ഹെഡ് മാസ്റ്റര്‍ ടി.കെ.മുഹമ്മദ് മാസ്റ്റര്‍, സ്റ്റാഫ് സെക്രടറി ടി.കെ. അഷ്‌റഫ്, പി.ടി.എ വൈസ് പ്രസിഡണ്ട് പി.ജമാലുദ്ദീന്‍, എം.പി.ടി.എ പ്രസിഡണ്ട് പി.ബിന്ദു. വൈസ് പ്രസിഡന്റ് റൈബ, എ.എം. ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചടങ്ങില്‍ ആംബുലന്‍സ് ചലഞ്ചിലേക്കുള്ള സ്‌കൂളിന്റെ വിഹിതം കൈമാറി. എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ തുക ഏറ്റുവാങ്ങി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഘോഷയാത്രയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!