കാഞ്ഞിരപ്പുഴ : ആണ്‍ പെണ്‍ ദ്വന്ദ്വം ഇല്ലാതാക്കി ലിംഗസ്വത്വം തക ര്‍ത്ത് കളയുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യ-പാഠ്യേതര പദ്ധതികളി ലൂടെയും ഒളിച്ച് കടത്താനുള്ള അധികാരികളുടെ കുത്സിത ശ്രമങ്ങ ള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ്.എസ്.എല്‍. സി, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥി,വിദ്യര്‍ത്ഥിനികള്‍ക്കായി വി സ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍നൈസേഷന്‍ പാലക്കാട് ജില്ലാ സമി തി സംഘടിപ്പിച്ച ടീന്‍സ്‌പേസ് വിദ്യാര്‍ത്ഥി സമ്മേളനം അഭിപ്രായ പ്പെട്ടു.

എന്‍ എസ് എസ് സപ്തദിന ക്യാമ്പുകളിലെ കാര്യപരിപാടിയില്‍ സമ ദര്‍ശന്‍ ക്ലാസ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍ പിക്കും വിധമാണ്.കുടുംബശ്രീ ജില്ലാ മിഷനും വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലാസുകള്‍ വ്യാപകമായി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നു ണ്ട്. ശാസ്ത്രീയമായോ പ്രകൃതിപരമായോ യാതൊരു പിന്തുണയു മില്ലാത്ത ഇത്തരം പദ്ധതികള്‍ ലൈംഗിക അരാചകത്വത്തിന് കാര ണമാകുമെന്നും അതിനെതിരെ രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും വിസ്ഡം സ്റ്റുഡന്റ്‌സ് ടീന്‍സ്‌പേസ് വിദ്യാര്‍ത്ഥി സമ്മേളനം ചൂണ്ടിക്കാട്ടി.

വി.കെ ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയ ര്‍മാന്‍ റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു.വിസ്ഡം ജില്ലാ പ്രസി ഡന്റ് ഹംസക്കുട്ടി സലഫി, ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് ഷാ ഹിന്‍ഷാ, അഷ്‌കര്‍ സലഫി, അര്‍ഷദ് സ്വലാഹി, അന്‍ഷാദ് വണ്ടി ത്താവളം എന്നിവര്‍ സംസാരിച്ചു.തുടര്‍ന്നുള്ള പഠനസെക്ഷനുകളി ല്‍ വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.താജുദ്ധീന്‍ സ്വലാഹി, ത്വല്‍ഹത്ത് സ്വലാഹി, എ.പി. മുനവ്വര്‍ സ്വലാഹി, ഷരീഫ് കാര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.കരിയര്‍ സെക്ഷനില്‍ മൗലാനാ ഫാര്‍മസി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.പി നസീഫ് സംസാരിച്ചു.

പാനല്‍ ചര്‍ച്ചയ്ക്ക് വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ.ഹാരിസ് ബിന്‍ സലീം, ടി.കെ. നിഷാദ് സലഫി, മൂസ സ്വലാഹി കാര,ഡോ.സി.പി അബ്ദുല്ല ബാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമാപന സെഷനില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി പൂക്കാടഞ്ചേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.അഷ്റഫ് അല്‍ ഹികമി, ഷാനിബ് കാര, അബ്ദുല്‍ മാജിദ് മണ്ണാര്‍ക്കാട് സാജിദ് പുതുനഗരം, സുല്‍ഫീ ക്കര്‍ പാലക്കാഴി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!