കുമരംപുത്തൂര്‍: ചങ്ങലീരി എയുപി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം സാഹിത്യവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു.യുവ കര്‍ഷകന്‍ പ്രവീണിനെ ആദരി ച്ചു.കര്‍ഷകനുമായി വിദ്യാര്‍ത്ഥികള്‍ അഭിമുഖം നടത്തി.പ്രധാന അധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി.സാഹിത്യവേദി കണ്‍വീനര്‍ പ്രിയ ടീച്ചര്‍ ,സയന്‍സ്‌ക്ലബ്ബ് കണ്‍വീനര്‍ അനസ് മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി ജയ ലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.അധ്യാപകരായ ധനലക്ഷ്മി ,ഭാഗ്യലക്ഷ്മി,ചിത്ര,നോബിള്‍,സിസ്റ്റര്‍ ജോംജി,രമ,മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
