കല്ലടിക്കോട്: കര്‍ഷകരുടെ ജീവനും സ്വത്തിനും കാര്‍ഷിക വിളക ള്‍ക്കും നാശം വരുത്തുന്ന വന്യമൃഗാക്രമണത്തിനെതിരെ നടപടി വേണമെന്ന് കേരള കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഏരിയ സമ്മേള നം ആവശ്യപ്പെട്ടു.മലയോര കര്‍ഷകരുടെ പട്ടയ പ്രശ്‌നം ഉടന്‍ പരി ഹരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇടക്കുര്‍ശ്ശി നീലഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എന്‍ മണികണ്ഠന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ശോഭന പ്രസാദ്,ജില്ലാ ട്രഷറര്‍ വി.സി രാമചന്ദ്രന്‍, ഇഎന്‍ രവീന്ദ്രന്‍,ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റി യാസുദ്ദീന്‍,സംഘാടക സമിതി ചെയര്‍മാന്‍ യു ടി രാമകൃഷ്ണന്‍,എന്‍ കെ നാരായണന്‍കുട്ടി,കെ ശോഭന്‍കുമാര്‍,എംആര്‍ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മികച്ച നെല്‍കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട ഭാനുമതിയെ സമ്മേളനം അനുമോദിച്ചു.ഭാരവാഹികള്‍: കെ.കെ.രാജന്‍ (പ്രസിഡന്റ്),രമാസുകുമാരന്‍,പി ജി വത്സന്‍ (വൈസ് പ്രസിഡ ന്റ്),എന്‍ മണികണ്ഠന്‍ (സെക്രട്ടറി),എസ് ആര്‍ ഹബീബുള്ള,സി രത്‌നകുമാര്‍ (ജോയിന്റ് സെക്രട്ടറി),കെ.ശോഭന്‍കുമാര്‍ (ട്രഷറര്‍).