പാലക്കാട്: സ്വാതന്ത്യദിനമായ നാളെ പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സ ല്യൂട്ട് സ്വീകരിക്കും.ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണ് സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നത്.ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി,ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുക്കും.ഡിസ്ട്രിക്റ്റ് ആംമ്ഡ് റിസര്‍വ്ഡ് അസിസ്റ്റന്റ് കമാന്‍ ഡന്റ് മധു ആണ് പരേഡിന്റെ പരിശീലനത്തിന് നേതൃത്വം നല്‍ കുന്നത്. ആര്‍.എസ്.ഐമാരായ സന്തോഷ് കുമാര്‍, മജീദ്, മുരുകന്‍ കുട്ടി എന്നിവരും പരിശീലനത്തിന് നേതൃത്വം നല്‍കും.കോട്ടായി സി.ഐ. അരുണ്‍ പ്രസാദ്, ഡിസ്ട്രിക്റ്റ് ആംമ്ഡ് റിസര്‍വ് ക്യാമ്പ് ആര്‍.എസ്.ഐ. സാറ്റിച്ചന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പരേഡ് നയിക്കുന്നത്.എ.ആര്‍ പൊലിസ്, കെ.എ.പി-2 ലോക്കല്‍ പൊലിസ്, എക്‌സൈസ്, വനം വകുപ്പ്, ഹോം ഗാര്‍ഡ്‌സ്, അഗ്നിശമനസേന, എന്‍.സി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ്, എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരേഡ് നടക്കുക. കാണിക്കമാതാ സ്‌കൂള്‍ ,കെ എ.പി. എന്നിവയുടെ ബാന്‍ഡും ഉണ്ടായിരിക്കും. പൂര്‍ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് പരിപാടികള്‍ സംഘടി പ്പിക്കുന്നത്. ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് കോട്ട മൈതാനത്ത് ക്രമീകരിക്കുന്നത്. പരേഡും നടക്കുമ്പോള്‍ കോട്ടമൈ താനത്ത് പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമും ആംബുലന്‍സും, ഫയര്‍ഫോഴ്‌സ് ടീമും സജ്ജമായിരിക്കും.
75 കുട്ടികള്‍ ത്രിവര്‍ണത്തില്‍ അണിനിരക്കും
കോട്ടമൈതാനത്ത് നടക്കുന്ന ആഘോഷ പരിപാടികളോടന ബ ന്ധിച്ച് പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് ഹൈസ്‌കൂളിലെ 75 കുട്ടികള്‍ 75 ന്റെ ആകൃതിയില്‍ ത്രിവര്‍ണത്തില്‍ അണിനിരന്ന് ദേശഭക്തിഗാനം ആലപിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ് ദേശഭക്തിഗാനം അവതരിപ്പിക്കുന്നത്. .
ആഘോഷപരിപാടിയില്‍ രാഷ്ട്രപിതാവും
‘എന്റെ ജീവിതമാണെന്റെ സന്ദേശം’ എന്ന് പറഞ്ഞു കൊണ്ട് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന 75-ാം സ്വാതന്ത്രവാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപിതാവ് എത്തും.ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസാണ് മഹാത്മാ ഗാന്ധിയുടെ രൂപത്തില്‍ വിദ്യാര്‍ത്ഥി യെ എത്തിക്കുക.ഒലവക്കോട് എം.ഇ.എസ്. സ്‌കൂളിലെ പത്താം ക്ലാ സ് വിദ്യാര്‍ത്ഥി അസ്ഫര്‍ അലിയാണ് ലളിത വസ്ത്രധാരിയായി ത്രി വര്‍ണ പതാക കൈയ്യിലേന്തി ഗാന്ധിജിയുടെ രൂപത്തില്‍ എത്തു ന്നത്.