അഗളി :ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘം അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16.920 ലിറ്റര്‍ തമിഴ്‌നാട് മദ്യം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശികളും നിലവില്‍ കോട്ടത്തറ യില്‍ താമസിച്ച് വരുന്ന സുരേഷ് (32),ചിന്നരാജ് (24) എന്നിവരെയാ ണ് അറസ്റ്റ് ചെയ്തത്.കോട്ടത്തറ ചൊറിയന്നൂര്‍ ഊരില്‍ നടത്തിയ പരി ശോധനയിലാണ് 94 കുപ്പി തമിഴ്‌നാട് മദ്യം കണ്ടെത്തിയത്. മണ്ണാര്‍ ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ്,ജനമൈത്രി എക്‌സൈ സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു എന്നിവരുടെ നേതൃത്വത്തിലായി രുന്നു പരിശോധന.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രമേഷ്, ബാബു,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷാജികുമാര്‍,സിവില്‍ എക്‌ സൈസ് ഓഫീസര്‍മാരായ ശ്രീജേഷ്,രംഗന്‍,പ്രദീപ്,ഷേഖ് ദാവൂദ്, സുധീഷ് ആര്‍ നായര്‍,ഭോജന്‍,വുമണ്‍ സിവില്‍ എ്കസൈസ് ഓഫീ സര്‍ അഖില,ഡ്രൈവര്‍ അനിരുദ്ധന്‍ എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!