മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീപാതയില്‍ വട്ടമ്പലത്ത് സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേ റ്റു.പിക്കപ്പ് വാന്‍ ഡ്രൈവര്‍ കൈതച്ചിറ സ്വദേശി ഷെഫീക്ക് (29) ഒപ്പ മുണ്ടായിരുന്ന തച്ചനാട്ടുകര പുത്തൂര്‍ സ്വദേശി അബൂബക്കര്‍ (30), ബസ് യാത്രക്കാരായ അരിയൂര്‍ സ്വദേശിനികളായ നസീറ (22),ഹന്ന ത്ത് (22),അരക്കുപറമ്പ് സ്വദേശി ഹമീദ് (45),പൊമ്പ്ര സ്വദേശിനി പു ഷ്പ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകീട്ടോടെയായി രുന്നു അപകടം.
മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോവുകയാ യിരുന്ന സ്വകാര്യ ബസും,എതിര്‍ദിശയില്‍ വരികയായിരുന്ന പിക്ക പ്പ് വാനും തമ്മിലാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.സ്വകാര്യ ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ വട്ടമ്പ ലം മദര്‍കെയര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
മഴക്കാലം തുടങ്ങിയതോടെ ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ധി ക്കുന്നുണ്ട്.നവീകരണം പൂര്‍ത്തിയാകാത്ത ഭാഗത്തെ റോഡിന്റെ തകര്‍ച്ചയും അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായാണ് ആക്ഷേപം. ഇക്കഴിഞ്ഞ വ്യാഴാഴ്ച തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം കാറും പി ക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരി്ച്ചിരുന്നു.കഴിഞ്ഞ ദിവസം കല്ലടിക്കോടിന് സമീപം തുപ്പനാട് വളവിനടുത്ത് കെഎസ്ആര്‍ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റിരു ന്നു.വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങള്‍ക്ക് ആക്കം കൂ ട്ടുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.