അലനല്ലൂര്‍:വനയോര ഗ്രാമങ്ങളില്‍ വന്യമൃഗ ആക്രമണത്തിനും വന്യജീവി ശല്ല്യത്തിനും പരിഹാരം കാണണമെന്ന് കേരള കര്‍ഷക സംഘം എടത്തനാട്ടുകര വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഷ ങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകര്‍ക്ക് പട്ടയം അനുവ ദിക്കാന്‍ നടപടിയുണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കോ ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സമ്മേളനം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന കര്‍ഷകന്‍ കൊടക്കാടന്‍ ഉമ്മര്‍ പതാക ഉയര്‍ത്തി.കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം സി.രത്‌നകുമാര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി പി.രഞ്ജിത്ത് എന്നിവര്‍ സംസാരി ച്ചു.പ്രജീഷ് പൂളക്കലിനെ സെക്രട്ടറിയായും കൃഷ്ണന്‍ കൊഴിഞ്ഞു പോക്കിലിനെ പ്രസിഡന്റായും സുനില്‍ കാരാട്ടിനെ ട്രഷററായും തെരഞ്ഞെടുത്തു.