കോട്ടോപ്പാടം : എം.ഐ.സി വിമന്‍സ് അക്കാദമിയില്‍ പെരിന്തല്‍ മണ്ണ മൗലാന ആശുപത്രിയുടെ സഹകരണത്തോടെ ആരോഗ്യ ബോ ധവല്‍ക്കരണവും സുരക്ഷാ പരിശീലനവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചാ യത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്ത മല്ലെന്നും ഓരോ വ്യക്തിയുടെയും കടമയായി മാറ ണമെന്നും അദ്ദേ ഹം പറഞ്ഞു.രോഗാവസ്ഥ സംജാതമാകുമ്പോള്‍ മാത്രം ആരോഗ്യ കാര്യങ്ങളില്‍ ചര്‍ച്ചയും ഇടപെടലുകളും എന്ന രീതി മാറണം.സുര ക്ഷിതവും സന്തോഷകരവുമായ സമൂഹത്തി ന്റെ നിലനില്‍പ്പിന് പൊതുജനാരോഗ്യ പരിപാലനം സമൂഹം കൂടി യേറ്റെടുക്കണമെന്നും ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.എംഐസി വാഖിഫ് ടി കെ ഇബ്‌റാഹിം ഹാജി അധ്യക്ഷനായി.മൗലാനാ ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടര്‍മാരായ ഡോ: റിനോയ് ആര്‍ ആനന്ദ്,ഡോ.പി ശശി ധരന്‍ എന്നിവര്‍ ബോധ വല്‍ക്കരണ പരിശീലന പരിപാടികള്‍ ക്ക് നേതൃത്വം നല്‍കി.ജയപ്ര കാശ്, ശമീര്‍ ഫൈസി കോട്ടോപ്പാടം, കെ കെ നാസര്‍ ഫൈസി, എം അബ്ദുല്‍ ജബ്ബാര്‍ ഹാജി, ജുനൈസ് നാല കത്ത്, മുസ്തഫ നായാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.എം ഐ സി സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും, പ്രിന്‍സി പ്പല്‍ ഫര്‍ഹാന നസ്‌റിന്‍ നന്ദി യും പറഞ്ഞു.