അഗളി: കേരള പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്ന് അഗളി ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഗണിതവിജയം അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ഗണിത പഠനത്തില്‍ ആത്മവിശ്വാസവും, അടിസ്ഥാന ശേഷികളും, ഗണിത താല്‍പര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. അട്ടപ്പാടി മേഖലയിലെ 3, 4 ക്ലാസ്സുകളില്‍ പഠിപ്പി ക്കുന്ന അധ്യാപകര്‍ പങ്കെടുത്തു.സജു കുമാര്‍ എസ് എ ,നസീമ എഫ് എം , നിധീഷ് പി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!