മണ്ണാര്‍ക്കാട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പഞ്ചായത്ത് ,മുന്‍സിപ്പല്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സീതീ സാഹിബ് അക്കാദമിയ പാഠശാല മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടങ്ങി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ പാഠ ശാലയാണ് നഗരസഭയില്‍ നടന്നത്.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ പാഠശാല ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് സമദ് പൂവ്വക്കോടന്‍ അധ്യക്ഷ ത വഹിച്ചു. ആര്‍ പി മാരായ അലി മാസ്റ്റര്‍ ആര്യമ്പാവ് , ഷമീര്‍ മാസ്റ്റ ര്‍ മണലടി എന്നിവര്‍ ക്ളാസ് എടുത്തു.മണ്ഡലം ലീഗ് സെക്രട്ടറി ഷഫീക്ക് റഹ്മാന്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് കെ സി അബ്ദുല്‍ റഹ്മാന്‍ , സെക്രട്ടറി മുജീബ് പെരിമ്പിടി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി, ജന.സെക്രട്ടറി മുനീര്‍ താളിയില്‍, ലീഗ് നേതാക്കളായ നാസര്‍ പാതാക്കര, എന്‍ വി സൈദ്, വി സിറാജുദ്ധീന്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സക്കീര്‍ മുല്ലക്കല്‍, സമീര്‍ വേളക്കാടന്‍, സി കെ സദഖത്തുള്ള, സി . മുജീബ് റഹ്മാന്‍ പ്രസംഗിച്ചു .
മുന്‍സിപ്പല്‍ ഭാരവാഹികളായ കെ പി മന്‍സൂര്‍, ഫസലുറഹ്മാന്‍ കു ന്തിപ്പുഴ, നസീംപള്ളത്ത്, യു പി നിഷാദ് ,ഷനോജ് കല്ലടി, കെ സി ജവാദ്, മുസ്തഫ, ജൗഹര്‍, ഫിറോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍ കി.സെക്രട്ടറി ഷമീര്‍ നമ്പിയത്ത് സ്വാഗതവും ട്രഷറര്‍ ടി കെ സാ ലിഹ് നന്ദിയും പറഞ്ഞു.