മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കാലവര്‍ഷം ദുരിതമാണ് സമ്മാനിക്കു ന്നത്.മഴയില്‍ വീട് തകര്‍ന്ന് വീണ് ഷോളയൂര്‍ മാറനട്ടിയില്‍ ആദി വാസി വയോധികന്‍ മരണപ്പെട്ടു. മാറനട്ടിയിലെ സുകുണന്‍ എന്ന പെരുമാള്‍ (65) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് വീട് തക ര്‍ന്നത്. എന്നാല്‍ വീടിനകത്ത് ആളുളളതായി നേരത്തെ അറിഞ്ഞി രുന്നില്ല. പുഴക്ക് അക്കരെ ഒറ്റപ്പെട്ട വീടായതിനാലും പുഴയില്‍ വെ ളളത്തിന്റെ കുത്തൊഴുക്കുളളതിനാലും വൈകീട്ടാണ് മൃതദേ ഹം എടുക്കാനായത്. മൃതദേഹം കോട്ടത്തറ ട്രൈ ബല്‍ സ്‌പെഷാലിറ്റി ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുക യാണ്. പോസ്റ്റ്‌മോര്‍ട്ട ത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വി ട്ടുകൊടുക്കും.

കനത്ത മഴയെ തുടര്‍ന്ന് ഷോളയൂരില്‍ ഇതിനോടകം രണ്ട് ദുരി താശ്വാസ ക്യാമ്പുകള്‍ തുറന്നു. ചിറ്റൂര്‍ പാരിഷ് ഹാളില്‍ തുടങ്ങിയ ക്യാമ്പില്‍ 43 കുടുംബങ്ങളും, വങ്കകടവില്‍ 13 കുടുംബങ്ങളുമാണു ളളത്. ഇരു ക്യാമ്പുകളിലും ഷംസുദ്ദീന്‍ എം.എല്‍.എ എത്തി സ്ഥിതി വിവരങ്ങള്‍ ശേഖരിച്ചു. ക്യാമ്പില്‍ ആവശ്യമായ സൗകര്യങ്ങളൊ രുക്കാന്‍ അധികൃതരോട് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളി ല്‍ അട്ടപ്പാടിയിലുണ്ടായ കൃഷി നാശവും മറ്റും നേരില്‍ കണ്ട എം. എല്‍.എ നാശനഷ്ടങ്ങള്‍ സംബന്ധിച്ചുളള റിപ്പോര്‍ട്ട് അടിയന്തിര മായി തയ്യാറാക്കാന്‍ റവന്യു വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ്, പി.സി ബേബി, ജോബി കൂരിക്കാട്ടില്‍, നവാസ് പഴേരി, ബാബു, ഗ്രാമപഞ്ചായത്തംഗം അനിത തുടങ്ങിയവര്‍ എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!