കോട്ടോപ്പാടം: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കച്ചേരിപ്പറമ്പ് വെ ള്ളാരംകോട് പ്രദേശത്തെ കൃഷി സ്ഥലങ്ങള്‍ എന്‍സിപി നേതാക്കള്‍ സന്ദര്‍ശിച്ചു.ശനിയാഴ്ച രാവിലെ 11 മണിയോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎ റസാഖ് മൗലവിയുടെ നേതൃത്വത്തിലാണ് സംഘ മെത്തിയത്.കാട്ടാനകള്‍ മൂലം നേരിടുന്ന ദുരിതങ്ങള്‍ കര്‍ഷകര്‍ എന്‍സിപി നേതാക്കളെ ധരിപ്പിച്ചു.പ്രദേശത്ത് നേരിടുന്ന കാട്ടാനശ ല്ല്യം റസാഖ് മൗലവി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ശ്രദ്ധയി ല്‍പ്പെടുത്തി.മന്ത്രി സ്ഥലത്ത് സന്ദര്‍ശനം നടത്തണമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.തിരുവിഴാംകുന്ന് മേഖലയില്‍ വിഹരി ക്കുന്ന കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നും പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി കാട്ടാനശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും റസാഖ് മൗലവി ആവശ്യപ്പെ ട്ടു.കാട്ടാനശല്ല്യം മണ്ണാര്‍ക്കാട് ഡിഎഫ്ഒയേയും അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കാട്ടാനക്കൂട്ടമിറങ്ങി വെള്ളാരം കോടിലെ പതിനെട്ടോളം കര്‍ഷകരുടെ വാഴ,തെങ്ങ്,കമുങ്ങ് എന്നി വ നശിപ്പിച്ചത്.ഇരുപത് ഏക്കറോളം വരുന്ന സ്ഥലത്തെ അയ്യായിര ത്തോളം വാഴകളാണ് ആനകള്‍ നശിപ്പിച്ചിട്ടുള്ളത്.ഓണവിപണി ലക്ഷ്യമിട്ടിറക്കിയ വാഴ കൃഷി വിളവെടുക്കാന്‍ പാകമായി വരു മ്പോഴാണ് കാട്ടാനകള്‍ നാശം വിതച്ചത്.ലക്ഷങ്ങളുടെ നഷ്ടം നേരി ടേണ്ട് വന്ന കര്‍ഷകര്‍ കൃഷിയിറക്കാനായി വാങ്ങിയ കടം എങ്ങി നെ വീട്ടുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കു കയാണ്. കര്‍ ഷകരുടെ പ്രയാസങ്ങള്‍ നേരില്‍ ബോധ്യപ്പെടാന്‍ വനംമന്ത്രിയെ സ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും റസാഖ് മൗലവി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.
എന്‍സിപി ജില്ലാ സെക്രട്ടറി മോഹന്‍ ഐസക്,എന്‍എല്‍സി ജില്ലാ പ്രസിഡന്റ് പി.സി ഹൈദരലി,നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജലീല്‍ വണ്ടാഴി,അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഹജാന്‍ ഉമ്മരന്‍,രതീഷ് പുല്ലുവായില്‍,സിപിഎം നേതാക്കളായ എം.സുഭാഷ്,എം.പ്രദീപ് കുമാര്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാ സ് താളിയില്‍ എന്നിവരും സംബന്ധിച്ചു.