അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ പി സ്‌കൂളി ല്‍ അന്താരാഷ്ട്ര മേഘപ്പുലി ദിനമാചരിച്ചു.മേഘപ്പുലിയുടെ സവി ശേഷതകളെ കുറിച്ചും വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള വന്യജീവികളെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.സൈലന്റ്വാലി ഫോറസ്റ്റ് ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശക്തിവേല്‍ മുരുകന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അധ്യ ക്ഷനായി.സൈലന്റ്വാലി ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ സുബിന്‍ മാത്യു ക്ലാസ്സെടുത്തു.പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ മുന്‍ പഞ്ചായത്തംഗം സി. മുഹമ്മദാലി പി.ടി.എ. വൈസ് പ്രസിഡ ന്റ് റസാഖ് മംഗലത്ത് അധ്യാപകരായ കെ.എം ഷാഹിന സലീം, ടി. ഹബീബ, എം.പി മിനീഷ , എ.പി ആസിം ബിന്‍ ഉസ്മാന്‍, ഐ.ബേബി സല്‍വ, എന്‍ ഷാഹിദ് സഫര്‍, മാഷിദ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!