കോട്ടോപ്പാടം: തിരുവിഴാംകുന്ന് മേഖലയില്‍ നിന്നും കാട്ടാനകള്‍ വിട്ടൊഴിയുന്നില്ല.മഴക്കാലം ആരംഭിച്ചതിന് ശേഷം രണ്ട് മാസത്തോ ളമായി ജനവാസ മേഖലയിലും കൃഷിയിടങ്ങളിലൂടെയും വിഹരി ക്കുകയാണ് ഇവ.വന്‍തോതില്‍ കൃഷിയും നശിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാലീരിക്കുന്ന് ക്ഷേത്രത്തിന് സമീപം വെള്ളാരംകോട് ഭാഗത്തിറങ്ങിയ കാട്ടാനകള്‍ 18 കര്‍ഷകരുടെ നാ ലായിരത്തോളം വാഴയും,തെങ്ങ്,കവുങ്ങ് എന്നീ വിളകളും നശിപ്പി ച്ചു.വളപ്പില്‍ അലവി,രാമകൃഷ്ണന്‍ മാട്ടായി,ടി.രാധാകൃഷ്ണന്‍,അലവി അച്ചിപ്ര,ഹംസ പാലക്കല്‍,കുഞ്ഞിക്കോയ വട്ടത്തൊടി,മുഹമ്മദാലി കോന്നാടന്‍,കാദര്‍ പുളിയക്കോട്,ഉണ്ണിക്കുട്ടന്‍ പുളിയക്കോട്,ബഷീര്‍ മുള്ളത്ത്,കെ.രാധാകൃഷ്ണന്‍,രാമകൃഷ്ണന്‍ പാലാട്ടുതൊടി,സുന്ദരന്‍ അമ്പാടി,വിശ്വനാഥന്‍ ചൊവ്വീരി,അനില്‍ നെടുവന്‍ബീരി, അമ്മി ണി,ഷംസു ചാലിയന്‍,ഉമ്മര്‍ മാസ്റ്റര്‍ കണക്കഞ്ചീരി എന്നിവരുടെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.അനില്‍,ഉമ്മര്‍മാസ്റ്റര്‍ എന്നിവരുടെ തെങ്ങ്,കവുങ്ങ് എന്നിവയും കാട്ടാനകള്‍ നശിപ്പിച്ചു.

ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴകൃഷിയിലാണ് കാട്ടാനകള്‍ താണ്ഡവമാടിയത്.പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവര്‍ കൂട്ടത്തി ലുണ്ട്.വായ്പയെടുത്തും മറ്റുമാണ് ഇവര്‍ കൃഷിയിറക്കിയത്.ഈ മാസം വിളവെടുപ്പിന് പാകമാകുന്നവയായിരുന്നു നശിച്ച വാഴകള്‍. ലക്ഷ ക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഒരൊറ്റ ദിവസം കാട്ടാനകള്‍ കര്‍ഷകര്‍ക്ക് വരുത്തിവെച്ചത്.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു ജയകൃഷ്ണന്റെ നേതൃത്വ ത്തിലുള്ള വനപാലക സംഘം കാട്ടാനകൃഷി നശിപ്പിച്ച സ്ഥലങ്ങളി ലെത്തി നാശനഷ്ടം വിലയിരുത്തി.നഷ്ടപരിഹാരത്തിനായി അപേ ക്ഷ സമര്‍പ്പിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യു ട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഏരിയ പ്രസിഡന്റ് കെ കെ രാജന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് സന്ദര്‍ശനം നടത്തി. വിഷ യം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെകെ രാജ ന്‍ പറഞ്ഞു.ഏരിയ സെക്രട്ടറി എന്‍.മണികണ്ഠന്‍,ഏരിയ കമ്മറ്റി അം ഗം ഇല്ല്യാസ് താളിയില്‍,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജയന്‍, ട്രഷറര്‍ എ ഹംസ,സിപിഎം ലോക്കല്‍ കമ്മിറ്റി പ്രദീപ് കുമാര്‍ എന്നി വരും സ്ഥലത്തെത്തിയിരുന്നു.

അതേ സമയം തിരുവിഴാംകുന്ന് മേഖലയില്‍ രൂക്ഷമാകുന്ന കാട്ടാന ശല്ല്യം വനപാലകരെയും വിഷമവൃത്തത്തിലാക്കുന്നുണ്ട്. കാട്ടാനക ളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ പ്രതികൂലകാലാവസ്ഥയാണ് പ്രതി സന്ധിയായി നില്‍ക്കുന്നതെന്ന് വനപാലകര്‍ പറയുന്നു.അമ്പലപ്പാറ, കരടിയോട്,ഇരട്ടവാരി,കാളംപുള്ളി,കച്ചേരിപ്പറമ്പ്,വെള്ളാരംകുണ്ട്,പുളിക്കലടി,പുളിച്ചിപ്പാറ,ചോലക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനശല്ല്യം വര്‍ധിക്കുന്നത്.ആനക്കൂട്ടത്തെ തുരത്താന്‍ വനപാലക ര്‍,വനംവാച്ചര്‍മാര്‍ എന്നിവര്‍ക്ക് പുറമേ കഴിഞ്ഞ മാസം മുതല്‍ പ്രാ ദേശിക ആളുകള്‍ ഉള്‍പ്പെട്ട എട്ടംഗ പ്രത്യേക സംഘവും തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ സേവനമനുഷ്ഠിച്ച് വരുന്നുണ്ട്. ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കാട്ടാനശല്ല്യം രൂക്ഷമായ 24 ഇടങ്ങ ളില്‍ വനംവകുപ്പിന്റെ ആരണ്യദീപം പദ്ധതിയിലുള്‍പ്പെടുത്തി തെ രുവു വിളക്കുകള്‍ സ്ഥാപിച്ചതായും വനാതിര്‍ത്തിയില്‍ നാല് ഹെക്ട റോളം സ്ഥലത്തെ കാട് വെട്ടിത്തെളിച്ചതായും മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ സുബൈര്‍ പറഞ്ഞു.മേഖലയില്‍ ഫെന്‍സിംഗ് സംവിധാ നം ശക്തമാക്കാന്‍ പൊതുജനങ്ങളും സഹകരിക്കണമെന്നും സു ബൈര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!