മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുക ളില്‍ കഴിയുന്നത് 101 കുടുംബങ്ങളിലെ 263 പേര്‍.ചിറ്റൂര്‍ താലൂക്കി ലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങ ളിലെ 29പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍, മുതി ര്‍ന്നവര്‍ 9), കയറാടി വില്ലേജിലെ വീഴ്‌ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെ ന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരുകുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. കാഞ്ഞിര പ്പുഴ പഞ്ചായത്തിലെ പാമ്പംതോട്,വെള്ളത്തോട് കോളനികളില്‍ നിന്നും മാറ്റിപാര്‍പ്പിച്ച 206 പേര്‍ നാല് ക്യാമ്പുകളിലായാണ് കഴിയു ന്നത്.74 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത് ഇന്നാണ്.പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാ ര്‍ ഹൈസ്‌കൂളില്‍ 37 കുടുംബങ്ങളിലെ 105പേരെയും(39 സ്ത്രീകള്‍, 35 പുരുഷന്‍മാര്‍, 31 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്ക ല്‍ ഗവ. യു.പി. സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 82 പേരെയും(34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), പാലക്കയം പാമ്പന്‍ തോട് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 8 പേര്‍( നാല് സ്ത്രീകള്‍, 2 പുരുഷന്‍, 2 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പാമ്പന്‍ തോട് ഹെല്‍ത്ത് സെന്ററില്‍ അഞ്ച് കുടുംബങ്ങളിലെ 11 പേര്‍ ( 4 സ്ത്രീക ള്‍,2 പുരുഷന്‍മാര്‍ 5 കുട്ടികള്‍)

ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചില്‍ എട്ട് കുടുംബങ്ങളിലെ 11 പേരയും(7 സ്ത്രീക ള്‍, നാല് പുരുഷന്‍മാര്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.ജില്ലയില്‍ മഴ തുടരുക യാണ്.രാവിലെ എട്ടര വരെ ജില്ലയില്‍ 71 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐആര്‍ടിസി അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!