മണ്ണാര്‍ക്കാട്: ചക്രവാതചുഴിയുടെ പ്രഭാവത്തില്‍ കേരളത്തില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശ ക്തമായ മഴക്കും ഓഗസ്റ്റ് 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ ഒറ്റ പ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലിലാണ് ചക്രവാ തചുഴി നിലനില്‍ക്കുന്നത്. അടുത്ത 5 ദിവസം ഇത് പടിഞ്ഞാറു ദിശ യില്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്ത് മഴ സാധ്യതയുള്ളത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ യ്ക്ക് സാധ്യതയെുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറി യിപ്പ് നല്‍കുന്നു.
ചക്രവാത ചുഴിയുടെ ഫലമായി മണ്ണാര്‍ക്കാട് മേഖലയിലും ഇന്ന് ശക്തമായ മഴ പെയ്തു.തെളിഞ്ഞ് നിന്ന ആകാശം വൈകീട്ട് പൊടു ന്നനെ കാര്‍മേഘാവൃതമാവുകയും ഇടിയോടു കൂടിയ മഴയും എ ത്തുകയായിരുന്നു.ഒരാഴ്ചക്കാലത്തോളമായി മഴ അത്ര തന്നെ ശക്ത മായിരുന്നില്ല താലൂക്കില്‍.രണ്ടാഴ്ച മുമ്പ് അതിശക്തമായ മഴയ്ക്കാണ് മലയോര നാട് സാക്ഷ്യം വഹിച്ചത്.കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും അമ്പത് സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു. ശിരു വാണി ഡാം റിവര്‍ സ്ലൂയിസും തുറന്നിരുന്നു. കുന്തിപ്പുഴ, നെല്ലിപ്പു ഴ,വെള്ളിയാര്‍,അട്ടപ്പാടിയിലെ ഭവാനി പുഴകളിലെല്ലാം ജലനിരപ്പ് കുത്തനെ ഉയര്‍ന്നു.കുന്തിപ്പുഴയും നെല്ലിപ്പുഴയും ഇരുകരയും തൊട്ട് ഒഴുകിപ്പോള്‍ വെള്ളിയാര്‍ കരകവിഞ്ഞൊഴുകുന്ന നിലയിലായിരു ന്നു.പുഴയ്ക്ക് കുറുകെയുള്ള നിലംപതി പാലങ്ങള്‍ പലതവണ മുങ്ങി ഗതാഗതവും തടസ്സപ്പെട്ടിരുന്നു.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കാഞ്ഞിരപ്പുഴയില്‍ വീടിന്റെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചിരുന്നു.നിരവധി പേരുടെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.മരം വീണും മറ്റുമാണ് അപകട ങ്ങളേറെയും.തോരാതെ പെയ്ത് മഴയില്‍ ഇടവേളയുണ്ടായതോടെ കുന്തിപ്പുഴയിലും നെ്ല്ലിപ്പുഴയിലും ജലനിരപ്പ് കുത്തനെ താഴുകയും ചെയ്തു.
വീണ്ടും മഴ കനക്കുമ്പോള്‍ മലയോര മേഖലയില്‍ ആശങ്കയും നിറയുകയാണ്.അതേ സമയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയില്‍ 21 ശതമാനം മഴ കുറഞ്ഞതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാ ധരണഗതിയില്‍ ഇക്കാലയളവില്‍ 991.6 മില്ലീ മീറ്റര്‍ മഴ ലഭി ക്കുന്നിടത്ത് 782.7 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചിട്ടുള്ളത്.