മണ്ണാര്‍ക്കാട്:നഗരസഭാ പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്,യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി നഗരസഭ സംഘടിപ്പിച്ച വിജ യാദരം 2022 ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. സാ ഹിത്യകാരന്‍ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. നാ ടക രംഗത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെപിഎസിനേയും ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ ജേണലിസം ആ ന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആഗ്ന എസ് നാഥിനേയും ആദരിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍,ഹംസ കുറുവണ്ണ,വസ്തലകുമാരി,ഷെഫീഖ് റഹ്മാ ന്‍,കൗണ്‍സിലര്‍ ഹയറുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു.സെക്രട്ടറി എം വിനയന്‍ സ്വാഗതവും സൂപ്രണ്ട് വിഎസ് റഷീദ നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!