മണ്ണാര്‍ക്കാട്: പൂക്കളം ഒരുക്കാന്‍ ‘ഓണത്തിന് ഒരു വട്ടി പൂവ് ‘എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീംനടപ്പിലാക്കുന്ന ‘മല്ലികാരാമം’ പദ്ധതിക്ക് തെങ്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.നാഷണല്‍ സര്‍വീ സ് സ്‌കീം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ തന്നെ ചെടികള്‍ നട്ടുവളര്‍ത്തുന്നതാണ് പദ്ധതി.ജില്ല പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ചെണ്ടുമല്ലി തൈ കൈമാറികൊണ്ട് മല്ലികരാമം പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ പി. അബ്ദു ല്‍ സലീം അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ രജനി ടീച്ചര്‍ പദ്ധതി വിശദീകരിച്ചു. വിജയന്‍ മാസ്റ്റര്‍, ഹാരിസ്, എന്‍ എസ് എസ് ലീഡര്‍ ശിഖ എന്നിവര്‍ സംസാരിച്ചു.