അലനല്ലൂര്‍: ദേശീയ മാമ്പഴ ദിനാചരണത്തിന്റെ ഭാഗമായി വട്ടമണ്ണ പ്പുറം എഎംഎല്‍പി സ്‌കൂളില്‍ മാമ്പഴദിനമാഘോഷിച്ചു. പോഷക ങ്ങളുടെ കലവറയും പഴങ്ങളുടെ രാജാവുമായ മാമ്പഴത്തിന്റെ ഔ ഷധ ഗുണങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനും രോഗപ്രതിരോധ ത്തിന് അനുപേക്ഷണീയമായ പഴവര്‍ഗ്ഗങ്ങള്‍ നമ്മുടെ നിത്യഭക്ഷണ ത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന തരത്തിലുമായിരുന്നു ആഘോഷം. എല്ലാവര്‍ക്കും മാമ്പഴവും വിത രണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി ഉദ്ഘടനം ചെയ്തു.സ്റ്റാഫ് കണ്‍വീനര്‍ സി. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. മാമ്പഴത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ ക്ലാസ്സെടുത്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത് അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്ന ത്ത്, ടി. ഹബീബ, എം.പി മിനീഷ ,പി രവിശങ്കര്‍,എ.പി ആസിം ബിന്‍ ഉസ്മാന്‍, ഐ.ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹി ദ് സഫര്‍,മാഷിദ സ്‌കൂള്‍ ലീഡര്‍ ഹാത്തിം ഹംദാന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!