അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ‘ചാന്ദ്രസ്പര്‍ശം 2സ22’ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘മാനത്തെ വിസ്മയം’ എന്ന ചാന്ദ്രദിനപതിപ്പ് പ്രകാശനം ചെയ്തു.ചാന്ദ്രദിന പോസ്റ്റര്‍ രചനാമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്റ്അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ്.കെ.എസ്.എച്ച്.എം ട്രെയിനിംഗ് കോളേജ് ഫിസിക്കല്‍ സയന്‍സ് മേധാവി ആര്‍.എം ഗിരീഷ് വിഷയാവതരണം നടത്തി.അകലങ്ങളിലെ വിസ്മയ ക്കാഴ്ചകള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മണ്ണാര്‍ക്കാട് ബി.ആര്‍.സി ട്രെയിനര്‍ പി.എസ് ഷാജി ക്ലാസ്സെടുത്തു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അഹമ്മദ് സുബൈര്‍, സി. മുഹമ്മദാലി , എം.പി.ടി.എ പ്രസിഡന്റ് കെ കാര്‍ത്തിക പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത് എം.പി.ടി.എ വൈസ് പ്രസിഡന്റ് പി.ഫെമിന എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രസിഡ ന്റ് ഷമീം കരുവള്ളി സെക്രട്ടറി ആസിഫ് ഫസല്‍ ട്രഷറര്‍ പി.പി ജംഷാദ് പി.ടി.എ അംഗങ്ങളായ വി. ഷിഹാബ് പി.പി ഉമ്മര്‍ പ്രധാ നാധ്യാപകന്‍ സി.ടി മുരളീധരന്‍ അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, ടി ഹബീബ,എം.പി മിനീഷ ,പി രവിശങ്കര്‍, എ.പി ആസിം ബിന്‍ ഉസ്മാന്‍ ഐ.ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍ , എന്‍ ഷാഹിദ് സഫര്‍, മാഷിദ എന്നിവര്‍ സംബന്ധിച്ചു.