അഗളി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ അട്ടപ്പാടിയില്‍ വ്യാപക നാശം.തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതമാവുകയാണ്. പ്രാക്തന ഗോത്ര മേഖലയായി മേലേ തുടുക്കിയില്‍ വീടുകള്‍ തകര്‍ന്നു.ഊരിലെ രാജി,സുനില്‍ എന്നിവരുടെ നിര്‍മാണത്തിലിരി ക്കുന്ന വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.ഇന്റര്‍ലോക്ക് കട്ടക ളില്‍ നിര്‍മിച്ച ആനവായി കടുകുമണ്ണ റോഡിന്റെ അരികിടിഞ്ഞ് താണു.മഴ തുടര്‍ന്നാല്‍ റോഡ് മുഴുവന്‍ ഇടിഞ്ഞ് താഴുന്ന നിലയി ലാണ്.
ചെമ്മണ്ണൂരില്‍ പ്രസാദിന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു.കിണറ്റുകരയില്‍ പൊന്നന്റെ വീട് മരം കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു.പല്ലിയറ പ്ലാന്‍കാലവിളയില്‍ സണ്ണിയുടെ വീടിന്റെ മതിലും പൂര്‍ണമായി തകര്‍ന്നു.വൈദ്യുതി കമ്പികള്‍ പൊട്ടി.ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ കൂക്കംപാളയം അടിയക്കണ്ടിയൂ രില്‍ മരം കടപുഴകി വീണ് ഗതാഗത തടസം ഒരു മണിക്കൂറിലധി കം തടസ്സപ്പെട്ടു.കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള വാഹനങ്ങള്‍ കുടുങ്ങി.അഗ്‌നിരക്ഷാ സേനയെത്തി യെങ്കിലും അതിനു മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാ ഗതം പുന:സ്ഥാപിച്ചു.
മഴയോടൊപ്പം എത്തിയ കാറ്റില്‍ പലയിടത്തും മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണത് വഴി വൈദ്യുതി തടസ്സപ്പെട്ടു.അഗളിയില്‍ കതിരംപതി,മൂച്ചിക്കുണ്ട്,ജെല്ലിപ്പാറ,കിഴക്കനട്ടപ്പാടിയില്‍ ശിരു വാണി,ഏലമല,കോഴിക്കൂടം,മാറനട്ടി,കെജിപി വരടിമല ട്രാന്‍ സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങി.മുക്കാലിയിലും പരിസര പ്രദേശങ്ങളും ഇരുട്ടിലായി.മിക്കയിടത്തും മരങ്ങള്‍ വീണ് കമ്പികള്‍ പൊട്ടി തൂണുകള്‍ ഒടിഞ്ഞു.അഗളി സെക്ഷന്‍ പരിധി യില്‍ നാല്‍പ്പത് തൂണുകള്‍ തകര്‍ന്നതായി കെഎസ്ഇബി അധി കൃതര്‍ പറഞ്ഞു.മൂലക്കായില്‍ ശിരുവാണി പുഴയ്ക്ക് കുറുകയെള്ള ലൈനിന് മുകളില്‍ മരം വീണു.
ഭവാനിപ്പുഴയും ശിരുവാണിയും നിറഞ്ഞു.ശിരുവാണി അണക്കെ ട്ടും തമിഴ്നാട്ടിലെ പില്ലൂര്‍ അണക്കെട്ടും കഴിഞ്ഞ ദിവസം തുറന്നു.