മണ്ണാര്‍ക്കാട് :വനം ഡിവിഷന്‍ കാര്യാലയത്തിലേക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ സമര്‍പ്പിച്ച് പഴേരി ബി സിനസ് ഗ്രൂപ്പ്.പ്രതിമ അനാച്ഛാദനം സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് നിര്‍വഹിച്ചു.ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ക്ക് കാലഘട്ടം തിളക്കം വര്‍ധിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പഴേരി ഗ്രൂപ്പ് ഡയറക്ടര്‍ പി.ബിനീഷ് ആശംസകളര്‍പ്പിച്ചു. ലോകത്തിന് മുന്നില്‍ അഹിംസാത്മക സമരായുധം എന്ന നിലയില്‍ സത്യാഗ്രഹത്തെ അവതരിപ്പിച്ചതാണ് മഹാത്മജിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.ഡിഎഫ്ഒ എംകെ സുര്‍ജിത്ത്,റേഞ്ച് ഓഫീസര്‍ സുബൈര്‍,വനംവകുപ്പ് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കേരള ഗ്രാമ വിക സന സാനിറ്റേഷന്‍ സൊസൈറ്റിയുടെ സഹകരണത്തോട ശില്‍പ്പി ചേരാസ് രവിദാസാണ് ഗാന്ധി പ്രതിമ നിര്‍മിച്ചത്.