അഗളി: അട്ടപ്പാടിയിലെ മേഖലയിലെ യുവതി – യുവാക്കള്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അട്ടപ്പാടിയില്‍ സംഘ ടിപ്പിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കല ക്ടര്‍ ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടിയിലെ ശിശു മരണം സംബ ന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകളുടെ നേതൃത്വ ത്തില്‍ ഊരുകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുല പെടുത്താനും യോഗം തീരുമാനിച്ചു. അട്ടപ്പാടിയില്‍ വിവിധ വകുപ്പു കള്‍ ഉള്‍പ്പെടുത്തി രുപീകരിച്ച മോണിറ്ററിങ് സംവിധാനം പരിഷ്‌ക രിക്കാന്‍ യോഗത്തില്‍ തീരുമാനമായി.ഉദ്യോഗസ്ഥര്‍ ഊരുകളിലെ ത്തി വിവിധ ഊര് നിവാസികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് പദ്ധതി. പദ്ധതിലേക്ക് പുതിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരി ഷ്‌ക്കരണം നടത്തുന്നത്.അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി.ധര്‍മ്മലശ്രീ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ഡി.എം.ഒ. ഡോ. കെ. പി. റീത്ത, കുടുംബ ശ്രീ ജില്ലാ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ സൈദലവി, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍, ഡോ എ.കെ. അനിത , എക്‌സൈസ്, പോലീസ്, ആരോഗ്യം, പി.ഡബ്ലു.ഡി, പഞ്ചായത്ത്, വനം, തൊഴിലുറപ്പ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതി നിധികള്‍ എന്നിവര്‍ പങ്കെടുത്തു.