മണ്ണാര്‍ക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം മുറിഞ്ഞ് വീണ് അപകടം.നൊട്ടമല രണ്ടാം വളവില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭ വം.യാത്രക്കാരുമായി പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോ വുകയായിരുന്ന ബസിന് മുന്നിലേക്കാണ് മരം പൊട്ടി വീണത്. ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.ആര്‍ക്കും പരിക്കില്ല.മരം വീഴുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയി ട്ടുണ്ട്.വട്ടമ്പലത്ത് നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ജയരാജന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മരം മുറിച്ച് നീക്കി ഗതാഗത തടസ്സം നീക്കുകയായിരു ന്നു.അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടി ബസിലുണ്ടായിരുന്ന യാത്രക്കാരെ പിറകില്‍ വന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ യാത്രസൗകര്യമൊരുക്കി നല്‍കി.
