കുമരംപുത്തൂര്‍: സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറില്‍ അക പ്പെട്ട കാട്ടുപന്നിയെ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന സാ ഹസി കമാ യി രക്ഷപ്പെടുത്തി.കുമരംപുത്തൂര്‍ കൊളപ്പാടം പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെ കിണറിലാണ് കഴിഞ്ഞ രാത്രിയി ല്‍ കാ ട്ടുപന്നി വീണത്.ഇന്ന് രാവിലെയോടെ വനംവകുപ്പിനെ വിവ രമറിയിക്കുകയായിരുന്നു.എട്ട് മണിയോടെയെത്തിയ ദ്രുതപ്ര തിക രണ സേന അംഗങ്ങള്‍ കയറുപയോഗിച്ച് പന്നിയുടെ കാലില്‍ കുരി ക്കിട്ട് വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. സഹായത്തിനായി നാ ട്ടുകാരു മുണ്ടായിരുന്നു.പതിനാല് കോലോളം താഴ്ചയുള്ള കിണറില്‍ മുക്കാ ല്‍ ഭാഗവും വെള്ളമുണ്ടായിരുന്നു.നിലത്തോട് ചേര്‍ന്ന ആള്‍ മറയു ള്ള കിണറില്‍ പന്നി അബദ്ധത്തില്‍ വീണതാ കാമെന്നാണ് കരുതു ന്നത്.പരിക്കുകളൊന്നുമില്ല.ഡെപ്യുട്ടി ആര്‍ എഫ്ഒ വി.രാജേ ഷ്, കെ പി അന്‍വര്‍ സാദത്ത്,എം.ലക്ഷ്മണന്‍,ടി.ടി ഷിബു,എ.ബിനു, കെ. അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു രക്ഷാപ്രവര്‍ ത്തനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!