കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരി തച്ചംകോട് പാടശേഖര ത്തിറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ വാഴ കൃഷി നശിപ്പിച്ചു. ചക്കംതൊടി മുഹമ്മദ് അലിയുടെ 550ഓളം വാഴകളും സമീപത്തെ വാളേചാലില്‍ ബിജു ആന്റണിയുടെ 300 ഓളം കുലച്ച വാഴകളു മാണ് ആനക്കൂട്ടം നശിപ്പിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയ പതിന ഞ്ചോളം കാട്ടാനകളടങ്ങുന്ന സംഘമാണ് ഇരുകര്‍ഷകരുടേയും തോ ട്ടത്തില്‍ താണ്ഡവമാടിയത്.
പാട്ടത്തിനെടുത്ത സ്ഥലത്ത് കടംവാങ്ങിയും മറ്റുമാണ് ഓണവിപണി ലാക്കാക്കി മുഹമ്മദ് അലി വാഴകൃഷിയിറക്കിയത്.സ്ഥിരമായി കാ ട്ടാനകളെത്തുന്ന പ്രദേശമാണ് ഇവിടം.ഇത്തവണ ഇരുപത് തവണ കാട്ടാനക്കൂട്ടം തച്ചംകോടെത്തിയിട്ടുണ്ട്.കാവലിരുന്നാണ് കൃഷി സംരക്ഷിച്ച് പോരുന്നത്.ആനകളെത്തുമ്പോള്‍ പടക്കം പൊട്ടിച്ചും ബഹളം വെച്ചും തുരത്തും.ഇന്ന് കാവല്‍ നിന്നില്ല.കര്‍ഷകന്റെ കണ്ണൊന്ന് തെറ്റിയപ്പോഴേക്കും കാടിറങ്ങിയെത്തിയ കാട്ടാനകള്‍ തോട്ടത്തില്‍ സര്‍വനാശം വിതക്കുകയാണുണ്ടായത്.നേരം ഇരുട്ടി വെളുത്തപ്പോഴേക്കും കാട്ടാനകള്‍ നശിപ്പിച്ച കൃഷിയിലൂടെ മുഹ മ്മദ് അലിക്ക് പേറേണ്ടി വന്നത് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ്.
കൃഷിയോടുള്ള താത്പര്യം കൊണ്ടാണ് ബിജു രണ്ടാം വര്‍ഷവും ബിജുപ്രതീക്ഷ കളോടെ വാഴകൃഷിയിറക്കിയത്.കഴിഞ്ഞ വര്‍ഷവും ബിജുവിന്റെ നാനൂറോളം വാഴകള്‍ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു.ഇതിന്റെ നഷ്ടം നികത്തിയാണ് ഇക്കുറി വാഴകൃഷിയിറക്കിയത്. വായ്പയെടുത്തും പുറം ജോലിക്ക് പോയി കിട്ടുന്ന പണത്തില്‍ നിന്നും വീട്ടുചെലവുക ള്‍ കഴിഞ്ഞുള്ള തുകയും മറ്റും വാഴകൃഷിയ്ക്കായി ചെലഴിച്ച ബിജു വിനും സംഭവിച്ച നഷ്ടം ചെറുതല്ല.വാഴ കൃഷിയില്‍ നിന്നുള്ള ആദാ യം കൊണ്ട് ഒരു വീടൊരുക്കാനുള്ള പ്രതീക്ഷയിലായിരുന്നു ഈ യുവാവ്.എന്നാല്‍ കാട്ടാനക്കൂട്ടം ആ സ്വപ്‌നത്തെയും തച്ചുടച്ചിരി ക്കുകയാണ്.
പ്രതിരോധ സംവിധാനങ്ങളുടെ പോരായ്മകളാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്കിറങ്ങാന്‍ കാരണം.വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ്ജ വേലി കാര്യക്ഷമമല്ലാത്തതാണ് കൃഷിയിടങ്ങളിലേക്ക് കാട്ടാനകളെത്തുന്നതിന്റെ കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.കൃഷിനാശത്തിന് യഥാസമയം നഷ്ടപരി ഹാരം ലഭ്യമാകുന്നില്ലെന്നും ആക്ഷേപമുണ്ട്.അര്‍ഹമായ നഷ്ടപരി ഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.