മണ്ണാര്‍ക്കാട്: കുമരംപുത്തൂരില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തക ര്‍ന്നു വീണു.റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ മുന്‍ഭാഗം തക ര്‍ന്നു. ചുങ്കം ജങ്ഷനിലെ നരിപ്പിരിയങ്ങാട് കുളന്തവേലന്റെ കെട്ടി ടമാണ് തകര്‍ന്നു വീണത്. കഴിഞ്ഞ ദിവസമാണ് സംഭവം.തൊട്ട ടുത്ത കടയുടമയായ സൈനുദീന്റെ കാറിന് മുകളിലാണ് കെട്ടിടം പതിച്ചത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഇവിടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ചുനീക്കിയിരുന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടത്തിന്റെ പൊളിച്ചെടുത്ത ഭാഗം വീണതെന്നാണ് പറയുന്നത്.