അലനല്ലൂര്‍:വായന കഴിഞ്ഞ് വീടകങ്ങളിലെ അലമാരയില്‍ വിശ്രമി ക്കുന്ന പുസ്തകങ്ങള്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വരൂപിച്ചു.എന്നിട്ടവ വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കുന്ന തിനായി വിദ്യാലയങ്ങളിലേക്കെത്തിച്ചു നല്‍കി.മുണ്ടക്കുന്ന് വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രതിക, സിഡി എസ് മെമ്പര്‍ എ.കെ റംല എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വേറിട്ട പ്രവര്‍ത്തനം.

വായനാപക്ഷാചരണത്തിന്റെ ഭാഗമായാണ് പുസ്തകങ്ങള്‍ ശേഖരിച്ച ത്.മുണ്ടക്കുന്ന് ഗ്രാമത്തിലെ വീടുകള്‍ തോറുമെത്തിയാണ് പുസ്തക ങ്ങള്‍ സ്വരൂപിച്ചത്.അമ്പതോളം പുസ്തകങ്ങള്‍ ഇങ്ങിനെ ലഭിച്ചു.ഇവ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലേക്കും,എടത്തനാട്ടുകര ജിഎല്‍പി സ്‌കൂളിലേക്കും എത്തിച്ചു നല്‍കി.സ്‌കൂള്‍ ലൈബ്രറിയ്ക്ക് വേണ്ടി മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലി ക്കുന്നന്‍,എടത്തനാട്ടുകര ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബാബു മാസ്റ്റര്‍ എന്നിവര്‍ ഏറ്റുവാങ്ങി.ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ശ്രീജ,സിഡിഎസ് അംഗങ്ങളായ നുസ്‌റത്ത്,ഫസീല എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!