കല്ലടിക്കോട്: ദേശീയപാതയില്‍ പതിവായി അപകടം നടക്കുന്ന പനയമ്പാടത്ത് നാറ്റ് പാക് സംഘം സന്ദര്‍ശനം നടത്തി.നാട്ടുകാര്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നും സംഘം അഭിപ്രായം ആരാ ഞ്ഞു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു.

മഴക്കാലമായതോടെ പനയമ്പാടത്ത് അപകടങ്ങളൊഴിഞ്ഞ ദിവസ മില്ല.അടുത്തിടെ മൂന്നിടങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്ന് മാത്രമല്ല ഹമ്പുകള്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.ദേശീയപാത നവീ കരണത്തിന് ശേഷമാണ് ഇവിടം അപകടമേഖലയായി പരിണമിച്ച ത്.നൂറ് കണക്കിന് അപകടങ്ങള്‍ ഇതിനോടകം സംഭവിച്ചതില്‍ മര ണങ്ങളുമുണ്ടായിട്ടുണ്ട്.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.പ്രതിഷേധം കനക്കുമ്പോള്‍ അധികൃതരെത്തി താത്കാലിക നടപടികള്‍ സ്വീകരിച്ച് മടങ്ങുകയ ല്ലാതെ ശാശ്വത പരിഹാരം ഇപ്പോഴും അകലെയാണ്.

കച്ചേരിപ്പടി മുതല്‍ താഴെ പനയമ്പാടം വരെയുള്ള വളവ് നിവര്‍ത്തി റോഡ് നിര്‍മിക്കുക മാത്രമാണ് പോംവഴിയെന്നാണ് നാട്ടുകാരുടെ പക്ഷം.പനയമ്പാടം വളവ് നിവര്‍ത്തി പാത നിര്‍മിക്കണമെന്ന് കഴി ഞ്ഞ ദിവസം കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരി നിയമസഭയി ല്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.വിഷയം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന പൊതുമരാ മത്ത് വകുപ്പ് മന്ത്രിയുടെ മറുപടിയില്‍ നാടിന് പ്രതീക്ഷയുണ്ട്. പനയ മ്പാടം വളവ് നിവര്‍ത്തിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാ കുവെന്നാണ് നാറ്റ്പാക് സംഘത്തിന്റേയും വിലയിരുത്തല്‍. കെ. ശാന്തകുമാരി എം.എല്‍.എ , കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. എസ് .രാമചന്ദ്രന്‍, നാറ്റ്പാക് ഡയറക്ടര്‍ സാംസണ്‍ മാത്യു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!