മണ്ണാർക്കാട്:കേരളത്തിലെ ത്രിതല തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാ ശാലയുടെ അധികാര വികേന്ദ്രീകരണവും നിർവ്വഹണവും എന്ന വിഷയത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ പാലക്കാട് ജില്ല യിൽ ഒന്നാം സ്ഥാനം നേടിയ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ പി എം സലീമിനെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭര ണസമിതി ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ മെമെൻ്റൊ നൽകി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് മുഹമ്മദ് ചെറുട്ടി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വറോടൻ മുസ്തഫ,കെ പി ബുഷ്റ, മഞ്ചാടിക്കൽ തങ്കം, ജയശ്രീ ടീച്ചർ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ലത, കേ ട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജസീന അക്കര, കുമരം പു ത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മികുട്ടി, തെങ്കര ഗ്രാമ പഞ്ചാ യത്ത് പ്രസിഡൻ്റ് ഷൗക്കത്തലി, തച്ചംമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസി ഡൻ്റ് ഒ നാരായണൻകുട്ടി,കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാമചന്ദ്രൻ മാറ്റർ,ബഷീർ തെക്കൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷക്കീല,കെ.പി എസ് പയ്യനെടം,എം എസ് അലവി,യൂസഫ് പാലക്ക ൽ, പൊൻപ്പാറ കോയക്കുട്ടി,സി പി അലവി മാസ്റ്റർ,കെ ഹംസ മാസ്റ്റ ർ,കെ.ടി ഹംസപ്പ എന്നിവർ പങ്കെടുത്തു.
