പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പ്രസി ദ്ധീകരിച്ച ലിസ്റ്റിലെ ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട അപ്പീല്‍ ജൂലൈ എട്ട് വരെ നല്‍കാം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ അര്‍ഹരായവര്‍ക്ക് ക്ലേശ ഘടകങ്ങളില്‍ മാറ്റം വരുത്തി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തു ന്നതിനും , അനര്‍ഹരായ ഗുണഭോക്താക്കളെ ലിസ്റ്റില്‍ നിന്നും ഒഴി വാക്കാനും ജില്ലാ കലക്ടര്‍ക്ക് രണ്ടാംഘട്ട അപ്പീല്‍ നല്‍കാം. ഒന്നാം ഘട്ടത്തില്‍ അപ്പീല്‍ നല്‍കിയവര്‍ക്ക് മാത്രമേ രണ്ടാം അപ്പീല്‍ നല്‍ കാന്‍ കഴിയു. അപ്പീലുകള്‍ ഓണ്‍ലൈനായും, ആക്ഷേപങ്ങള്‍ നേ രിട്ടും നല്‍കാം. ജില്ലാ ലൈഫ് മിഷന്‍ ഓഫീസിനോട് ചേര്‍ന്ന് ഹെല്‍ പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. രണ്ടാം ഘട്ട അപ്പീല്‍ തീര്‍പ്പാക്കുന്നത് ജില്ലാ കലക്ടര്‍ ചെയര്‍പേഴ്സണായ സമിതിയാണ്. ജൂലൈ 20 നകം രണ്ടാംഘട്ട അപ്പീല്‍ തീര്‍പ്പാക്കി ജൂലൈ 22 ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിനകം ഗ്രാമസഭ ചേര്‍ന്ന് ഓഗസ്റ്റ് 16 ന് അന്തിമ ലിസ്റ്റ് അംഗീകരിക്കുകയാണ് ലക്ഷ്യമെന്നും ലൈഫ് മിഷ ന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.