അലനല്ലൂര്‍: ടൗണിലും പരിസരത്തും വര്‍ധിച്ചു വരുന്ന തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു
മൈക്രോടെക്കിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഗ്രാമ പഞ്ചാ യത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.

തെരുവുനായ്ക്കള്‍ കൂട്ടമായാണ് വിഹരിക്കുന്നത്. വ്യാപാരികള്‍, ജീവനക്കാര്‍,വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താ ക്കള്‍,വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍,ഇരുചക്ര വാഹനയാത്രക്കാര്‍,ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍,മറ്റ് പൊതുജനങ്ങള്‍ക്കെല്ലാം തെരുവുനായ്ക്കള്‍ ഭീഷണിയാവുകയാ ണ്.തെരുവുനായ്ക്കളുടെ ആക്രമണവും പേ വിഷബാധയു മെല്ലാം ചര്‍ച്ചയാകുമ്പോള്‍ ജനങ്ങളുടെ തെരുവുനായപ്പേടിയും ഇരട്ടിയാ യിട്ടുണ്ട്.വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

നിയമപരിധിയില്‍ നിന്ന് കൊണ്ട് അടിയന്തിരമായി കഴിയാവുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ ഹംസ ഉറപ്പു നല്‍കിയതായി ബാബു മൈക്രോടെക്ക് അറി യിച്ചു.യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്ക്,ഭാരവാഹികളായ നിയാസ് കൊങ്ങത്ത്,രാധാകൃഷ്ണന്‍ ഉണ്ണിയാല്‍,സത്യന്‍ ഐസ്റ്റാര്‍, ആരിഫ് തുവ്വശ്ശേരി,വിഷ്ണു അലനല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!