കുമരംപുത്തൂര്‍: തുടര്‍ച്ചയായി നാലാം വര്‍ഷവും എസ്.എല്‍ .എല്‍. സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ കുമരംപുത്തൂര്‍ നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. സ മ്പൂര്‍ണ എ പ്ലസ് നേടിയ കുട്ടികളെയും വിവിധ സ്‌കോളര്‍ഷിപ്പ് നേ ടിയ കുട്ടികളെയും കെ.വി വാസുദേവന്‍ നമ്പൂതിരി സ്മാരക എന്‍ ഡോവ്‌മെന്റ് നല്‍കി ആദരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് വിശിഷ്ടാതിഥിയായിരുന്നു. പ്രധാനാധ്യാപിക എസ്. ശാലിനി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കുത്ത നിയില്‍ ഖാദര്‍,പി.ടി.എ പ്രസിഡന്റ് കെ.പി മുഹമ്മദ് മുസ്തഫ, കെ. വി സന്തോഷ് കുമാര്‍, അലവി പൊന്‍പാറ,ശറഫുദ്ധീന്‍ ചെവത്തൂര്‍, എം.ടി ഹംസ, ഹംസപ്പ, അധ്യാപകരായ ബഷീര്‍ അക്കര, ടി. സാജി, സ്റ്റാഫ് സെക്രട്ടറി എ. രാജലത തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങി ല്‍ തുടര്‍ച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടിയ തിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ പ്രത്യേക ഉപഹാരം ഗഫൂര്‍ കോ ല്‍കളത്തില്‍ സമ്മാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!