കുമരംപുത്തൂര്‍: കാല്‍നടയാത്രക്കാരായ വിദ്യാര്‍ത്ഥികളുടെ സുര ക്ഷിതാര്‍ത്ഥം കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ എംഇ എസ് കല്ലടി കോളേജ് വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ ഇരു വശത്തും കൈ വരികളോടു കൂടിയ നടപ്പാത നിര്‍മിക്കണമെന്ന് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ കമ്മിറ്റി യോഗം പ്രമേയ ത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് അടിയ ന്തര ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതു മരാമത്ത് വകുപ്പ് മന്ത്രി,എം.പി,എംഎല്‍എ,ജില്ലാ കലക്ടര്‍,ദേശീയ പാത എക്‌സി.എഞ്ചിനീയര്‍,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്, ബാ ലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കാനും യോ ഗം തീരുമാനിച്ചു.
ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാതയില്‍ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ നടപ്പാത അനിവാര്യമാണ്.നിലവില്‍ നവീകരണം പുരോഗമിക്കുന്ന ദേശീയ പാതയോരത്ത് അപകടമുനമ്പിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ കാല്‍നടയാത്ര.പാത നവീകരണം പൂര്‍ത്തിയായാല്‍ ഇതുവഴിയുള്ള വാഹനങ്ങളുടെ വേഗതയും വര്‍ധിക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികളു ള്‍പ്പടെയുള്ള കാല്‍നടയാത്ര അത്ര സുരക്ഷിതമായേക്കില്ല.ഈ സാ ഹചര്യത്തില്‍ കൈവരികളോടു കൂടിയ നടപ്പാത നിര്‍മിച്ച് വിദ്യാര്‍ ത്ഥികളുടെ കാല്‍നടയാത്ര സുരക്ഷിതമാക്കാന്‍ അടിയന്തര നടപടി കളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പിടിഎ പ്രസിഡന്റ് ചന്ദ്രശേഖര്‍ അധ്യക്ഷനായി.വൈസ് പ്രസിഡ ന്റ് അസീസ് പച്ചീരി,എംപിടിഎ പ്രസിഡന്റ് പ്രീതി ജോജി,പ്രധാന അധ്യാപകന്‍ ബഷീര്‍,മുഹമ്മദ് മുസ്തഫ,ഹബീബുല്ല അന്‍സാരി എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ഷഫീഖ് റഹ്മാന്‍ സ്വാഗതവും സുബൈര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.