ചിറ്റൂര്‍: പാലക്കാട് ജില്ലാ എക്‌സൈസ് വിഭാഗം വിമുക്തി മിഷന്റെ നേതൃത്വത്തില്‍ അഹല്യാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സ ഹകരിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. എലപ്പുള്ളി ഗവ ഹൈസ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശം നല്‍കി എന്‍.സി.സി, സ്‌കൗട്ട് ആന്‍ ഡ് ഗൈഡ്‌സ്, സ്‌പോര്‍ട്‌സ് ക്ലബ്, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെ ടുത്തി പൊതുജന റാലിയും വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രസംഗം, പെയിന്റിംഗ് , ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവ സങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ലഹരിവിരുദ്ധ ക്ലാസ്, മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചതായി ജില്ലാ വിമുക്തി ഓഫീസര്‍ അറിയിച്ചു. കുട്ടിക ളുടെ റാലി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍ ഫ് ലാഗ് ഓഫ് ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് വിമുക്തി ജില്ലാ അസിസ്റ്റന്റ് കമ്മിഷണര്‍ മധു സമ്മാനങ്ങള്‍ വിതര ണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ വിശാലക്ഷി , മഹേഷ്, ഗ്രാമ പഞ്ചായത്ത് അം ഗം സുധീഷ് എന്നിവര്‍ പങ്കെടുത്തു.