മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മയ്‌ക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി.രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വരണാധികാരിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ എം രാമന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുഡിഎഫിലെ 11 അംഗങ്ങളും അവിശ്വാസത്തെ അനുകൂലിച്ചു.എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങള്‍ എതിര്‍ത്തു.പ്രസിഡന്റ് സി കെ ഉമ്മുസല്‍മ പങ്കെടുത്തില്ല.വൈകിയെത്തിയതിനാല്‍ സിപിഐയിലെ ഓമനാ രാമചന്ദ്രന് പങ്കെടുക്കാനായില്ല.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നേ നാടകീയ രംഗങ്ങളും അര ങ്ങേറി.ചര്‍ച്ചയുടെ അധ്യക്ഷനെ വിശ്വാസമില്ലെന്ന കാണിച്ച് ഉമ്മു സല്‍മ നല്‍കിയ പരാതിയുമായെത്തി.ഇത് സംബന്ധിച്ച് കത്ത് സ്വീ കരിക്കാന്‍ കഴിയില്ലെന്ന് അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് സെക്ര ട്ടറി അറിയിച്ചു.പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നത് രേഖാമൂലം നല്‍കാന്‍ ഉമ്മുസല്‍മ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ നല്‍കാനാകി ല്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം നല്‍കാമെന്നും അധ്യക്ഷന്‍ അറിയിക്കു കയായിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണമാ ണ് ചര്‍ച്ച നടക്കുന്നതെന്നും നടപടിക്രമങ്ങളായ സാഹചര്യത്തില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ അധ്യക്ഷന്‍ ഉറച്ച് നിന്ന തോടെ ഉമ്മുസല്‍മ ഹാളില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു.
അവിശ്വാസ പ്രമേയം വരണാധികാരി കൈപ്പറ്റിയതിലും ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് അംഗങ്ങള്‍ക്ക് അയച്ചു നല്‍കിയതിലും പക്ഷ പാതപരമായി പെരുമാറിയിട്ടുണ്ടെന്നും കൃത്രിമം കാണിച്ചിട്ടുണ്ടെ ന്നും ഉമ്മുസല്‍മ ആരോപിച്ചു.നിയമ നടപടിയുമായി മുന്നോട്ട് പോ കുമെന്നും ഉമ്മുസല്‍മ പറഞ്ഞു.എന്നാല്‍ ആരോപണങ്ങളെ വര ണാധികാരിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നിഷേധിച്ചു. പക്ഷ പാതരമായി ഇടപെട്ടിട്ടില്ലെന്നും ആക്ഷേപങ്ങളുണ്ടെങ്കില്‍ തെര ഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ നല്‍കിയ മൂന്നാമത്തെ അവിശ്വാസ മാണ് ഇന്ന് വിജയിച്ചത്.2021 നവംബറിലാണ് ആദ്യം അവിശ്വാസ ത്തിന് നോട്ടീസ് നല്‍കിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നതിനാല്‍ തള്ളി പ്പോയിരുന്നു.ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി.ഇത് കോടതി ഇട പട്ട് തടഞ്ഞു.തുടര്‍ന്ന നല്‍കിയ അവിശ്വാസ പ്രമേയത്തിന്‍ മേലാണ് ഇന്ന് ചര്‍ച്ച നടന്നതും പാസ്സായതും.സ്ഥലത്ത് പൊലീസും എത്തി യിരുന്നു.
യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും,മധുരം വിതരണം ചെ യ്തു ആഘോഷിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തില്‍ പിടിപെ ട്ട ഏറ്റവും വലിയ ക്യാന്‍സറായിരുന്നു ഉമ്മുസല്‍മയെന്നും എല്‍ഡി എഫ് അംഗങ്ങള്‍ അനുകൂലിച്ചിട്ടും അവിശ്വാസത്തിലൂടെ അവരെ ബ്ലോക്കിന്റെ പുറത്തേക്ക് പടിയിറക്കുകയായിരുന്നുവെന്നും മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബഷീര്‍ തെക്കന്‍ പറഞ്ഞു.അധികാരത്തിരുന്ന വനിതയെ നോക്കുകുത്തിയാക്കി ഭര ണസമിതിയെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് കൊ ണ്ട് പോകാനുള്ള ശ്രമങ്ങള്‍ വിമര്‍ശിപ്പക്കപ്പെടേണ്ടതിനാലാണ് അവി ശ്വാസത്തെ എതിര്‍ത്തതെന്ന് എല്‍ഡിഎഫ് അംഗമായ സികെ ജയ ശ്രീ ടീച്ചര്‍ പ്രതികരിച്ചു.അപകടത്തില്‍ പരിക്കേറ്റതിനാലാണ് ഒരംഗ ത്തിന് കൃത്യസമയത്ത് എത്താന്‍ സാധിക്കാതിരുന്നതെന്നും ജയശ്രീ ടീച്ചര്‍ വ്യക്തമാക്കി.