അഗളി: സര്‍ക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആ രോഗ്യ മേള ജൂലായ് 2,3 തീയതികളിലായി അഗളിയില്‍ നടക്കും. അട്ടപ്പാടിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,സംഘടനകള്‍ ന ടപ്പിലാക്കുന്ന ആരോഗ്യ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പരിപാടി കള്‍ മേളയിലുണ്ടാകും.മേളയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതം സംഘം രൂപീകരിച്ചു.സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്ര ണ്ട് ഡോ.ജോജോയെ ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് മരുതി മുരുകനെ കണ്‍വീനറായും തെരഞ്ഞെടുത്തു.

യോഗത്തില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാമന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ മാത്യു,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് സനോജ്, ബ്ലോ ക്ക് പഞ്ചായത്ത് അംഗം കാളിയമ്മ,ഷോളയൂര്‍ കുടുംബാരോഗ്യ കേ ന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് സെ് കാളിസ്വാമി,തമ്പ് പ്രസിഡ ന്റ് രാജേന്ദ്രപ്രസാദ്,ജനപ്രതിനിധികള്‍,വിവിധ വകുപ്പ് പ്രതിനിധി കള്‍ എന്നിവര്‍ പങ്കെടുത്തു. സിഎച്ച്‌സി സൂപ്രണ്ട് ഡോ.ജോജോ സ്വാ ഗതവും പിആര്‍ഒ ജോബി തോമസ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!